‘ഹിന്ദു പാകിസ്താന്‍’ പരാമര്‍ശം: തരൂരിനെതിരായ അറസ്റ്റ് വാറണ്ടിന് സ്റ്റേ

കൊല്‍ക്കത്ത: കോണ്‍ഗ്രസ് എം പി ശശി തരൂരിനെതിരായ അറസ്റ്റ് വാറന്റ് കല്‍ക്കട്ട ഹൈക്കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞ വര്‍ഷം തരൂര്‍ നടത്തിയ ഹിന്ദു പാകിസ്താന്‍ പരാമര്‍ശത്തിനെതിരെ കൊല്‍ക്കത്ത സിറ്റി കോടതി പുറപ്പെടുവിച്ച വാറന്റാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. കല്‍ക്കട്ടഹൈക്കോടതി ജഡ്ജി രാജശേഖര്‍ മാന്തയാണ് കേസ് പരിഗണിച്ചത്.

ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കും എന്ന പരാമര്‍ശമാണ് കേസിനാധാരമായത്. സുമിത് ചൗദരി എന്ന വ്യക്തി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കൊല്‍ക്കത്ത സിറ്റി കോടതി തരൂരിനെതിരെ വാറന്റ് പുറപ്പെടുവിച്ചത്.

തിരുവനന്തപുരത്ത് നടന്ന പരിപാടിയിലാണ് തരൂര്‍ ‘ഹിന്ദു പാകിസ്താന്‍’ പരാമര്‍ശം നടത്തിയത്. പരാമര്‍ശം വിവാദമാവുകയും ബി.ജെ.പി തരൂര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

© 2023 Live Kerala News. All Rights Reserved.