ശ്രീനഗര്‍: തീവ്രവാദത്തെ ചെറുക്കൻ കശ്മീരിൽ കൂടുതൽ സൈനിക വിന്യാസം നടത്തി ഇന്ത്യൻ സൈന്യം. വ്യാഴാഴ്ച രാത്രി 28,000 അര്‍ധസൈനികരെയാണ് കാശ്മീർ താഴ്‌വരയിൽ വിന്യസിച്ചത്. അതേസമയം, തിടുക്കത്തില്‍ ഇത്രയേറെപ്പേരെ വിന്യസിക്കാനുള്ള കാരണം ഔദ്യോഗികമായി കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ ആഴ്ച 100 കമ്ബനി സൈനികരെയാണ് കേന്ദ്രം വിന്യസിച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുക ലക്ഷ്യം എന്നാണ് ഔദ്യോഗിക വിശദീകരണം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ജമ്മു കാഷ്മീരില്‍ സന്ദര്‍ശനം നടത്തി മടങ്ങിയതിനു പിന്നാലെയാണ് കേന്ദ്രം സൈനിക വിന്യാസം ആരംഭിച്ചത്.
സര്‍ക്കാര്‍ രാജിവച്ചതിനാല്‍ ജമ്മു കാഷ്മീര്‍ ഇപ്പോള്‍ രാഷ്ട്രപതി ഭരണത്തിലാണ്. സൈനികരുടെ എണ്ണം കുറവാണെന്നും ഇതിനാലാണ് കൂടുതല്‍ സൈനികരെ വിന്യസിക്കുന്നത് എന്നുമാണ് കഴിഞ്ഞ ആഴ്ച ജമ്മു കാഷ്മീര്‍ ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞത്.