ഡോ. എ.പി.ജെ അബ്ദുള്‍ കലാം എന്നുമൊരു പ്രചോദനം: ബാന്‍കി മൂണ്‍

 

യു.എന്‍: അന്തരിച്ച മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാം ലോകത്തിന് എന്നുമൊരു പ്രചോദനമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍. മരണവാര്‍ത്തയറിഞ്ഞ് ലോകമെമ്പാടു നിന്നും പ്രവഹിച്ച ദുഃഖസന്ദേശങ്ങള്‍ ലോകജനത അദ്ദേഹത്തെ അവരുടെ ഹൃദയത്തിലാണ് പ്രതിഷ്ഠിച്ചത് എന്നതിന് തെളിവാണ്.

സാധാരണകുടുംബത്തില്‍ ജനിച്ച് കഠിനപ്രയത്‌നത്തിലൂടെ വളര്‍ന്ന് ഇന്ത്യയുടെ പ്രഥമപൗരനായ അദ്ദേഹത്തിന്റെ ജീവിതകഥ തന്നെ എല്ലാവര്‍ക്കും, പ്രത്യേകിച്ച് യുവതലമുറക്കും കുട്ടികള്‍ക്കും, പ്രചോദനമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ യു.എന്നിന്റെ പേരില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ബാന്‍കിമൂണ്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.