വിവിധ വിഷയങ്ങളുന്നയിച്ച് കേന്ദ്രമന്ത്രിമാരുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിയിലേക്ക് തിരിച്ചു. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. അമിത് ഷാ, നിര്‍മല സീതാരാമന്‍, നിധിന്‍ ഗഡ്കരി ഉള്‍പ്പെടെയുള്ളവരെയാണ് മുഖ്യമന്ത്രി കാണുന്നത്. തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണം, ദേശീയപാതാ വികസനം തുടങ്ങിയവ ചര്‍ച്ചയാകും.

രാവിലെ 10 മണിക്ക് ഷിപ്പിങ് മന്ത്രിയുമായാണ് ആദ്യ കൂടിക്കാഴ്ച. 12 മണിയോടെ പാര്‍ലമെന്റിലെത്തി അമിത് ഷായെ കാണും. ഉച്ചയോടെയാണ് നിധിന്‍ ഗഡ്കരിയെ കാണുന്നത്. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ഗഡ്കരിയുമായി നേരത്തെയും ചര്‍ച്ച നടത്തിയിരുന്നു. ഉച്ചതിരിഞ്ഞ് ധനമന്ത്രിയെയും വ്യോമയാന മന്ത്രിയെയും കാണും.

© 2023 Live Kerala News. All Rights Reserved.