ബിന്‍ലാദന്റെ നാലു ബന്ധുക്കള്‍ ബ്രിട്ടനിലെ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

 

ലണ്ടന്‍: ബ്രിട്ടനിലുണ്ടായ വിമാനാപകടത്തില്‍ അല്‍ ഖായിദ മുന്‍ തലവന്‍ ഉസാമാ ബിന്‍ലാദന്റെ ബന്ധുക്കള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഹാംഷയറിലുണ്ടായ വിമാനാപകടത്തില്‍ ലാദന്റെ ബന്ധുക്കളായ നാലു പേരാണ് കൊല്ലപ്പെട്ടതെന്ന് ബ്രിട്ടീഷ്, സൗദി മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലാദന്റെ ബന്ധുക്കളായ നാലുപേര്‍ യാത്ര ചെയ്തിരുന്ന സ്വകാര്യ ജെറ്റ് വിമാനമാണ് തകര്‍ന്നത്. അപകടത്തില്‍ ആരും രക്ഷപ്പെട്ടിട്ടില്ല. കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ബ്രിട്ടീഷ് പൊലീസ് പുറത്തുവിട്ടില്ല. എന്നാല്‍, അപകടത്തില്‍ ബിന്‍ലാദന്റെ രണ്ടാമ്മയും സഹോദരിയുമാണ് കൊല്ലപ്പെട്ടതെന്ന് ബ്രിട്ടീഷ്, സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറ്റലിയില്‍ നിന്നു വരുകയായിരുന്ന വിമാനം ലാന്‍ഡിങ്ങിനു ശ്രമിക്കുമ്പോള്‍ തകരുകയായിരുന്നു. ബ്‌ളാക്ക്ബുഷ് വിമാത്താവളത്തിന്റെ കാര്‍ പാര്‍ക്കിംഗ് മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തെത്തുടര്‍ന്ന് നിരവധി കാറുകള്‍ക്കു തീപിടിച്ചു. വിമാനം തകരാനുള്ള കാരണം വ്യക്തമല്ല.

© 2024 Live Kerala News. All Rights Reserved.