വാഷിംഗ്‌ടൺ: പാക്കിസ്ഥാനിലെ തീവ്രവാദികളുടെ എണ്ണം കൃത്യമായി വെളിപ്പെടുത്തി പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നാല്‍പ്പതിനായിരത്തോളം തീവ്രവാദികള്‍ തന്റെ രാജ്യത്തുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. മൂന്നുദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പാക്ക് പ്രധാനമന്ത്രി ഒരു പൊതുപരിപാടിക്കിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
30,000 ത്തിനും 40,000ത്തിനും ഇടയില്‍ ഭീകരവാദികള്‍ പാക്കിസ്ഥാനിലുണ്ടെന്നും, അവിടെ മുമ്പുണ്ടായിരുന്ന സര്‍ക്കാരുകള്‍ക്ക് ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ധൈര്യം ഇല്ലായിരുന്നെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.