നിങ്ങള്‍ ചുംബിക്കാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക…!

 

ന്യൂഡല്‍ഹി: ചുംബിക്കുന്നതിന് മുന്‍പ് ഒന്നു സൂക്ഷിക്കുക…. അധികമായാല്‍ അമൃതും വിഷമെന്നല്ലേ? എന്നാല്‍ ഇവിടെയും വിഷമായിരിക്കുന്ന ഒന്നുണ്ട്, ചുംബനം..!ചുംബിക്കുന്നത് പുകവലിക്കുന്നതിനേക്കാള്‍ ഹാനികരമാണെന്ന റിപ്പോര്‍ട്ട്. ലിപ് ലോക് ചെയ്യുന്നതിലൂടെ തലയിലും കഴുത്തിലും ക്യാന്‍സര്‍ ബാധ ഉണ്ടാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.മെയില്‍ ഓണ്‍ലൈന്‍ എന്ന വെബ്‌സൈറ്റാണ് പുറത്തുവിട്ടിരിക്കുന്നത്.
ചുംബനത്തിലൂടെ പടരുന്ന ഹ്യൂമണ്‍ പാപിലോമ വൈറസ്(എച്ച് പി വി)ആണ് അസുഖകാരി.ഓറല്‍ സെക്‌സിലുടെയും ഫ്രഞ്ച് കിസ്സിലൂടെയുമാണ് രോഗകാരി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.കണ്ഠ നാളത്തില്‍ എച്ച പി വി ബാധിച്ച വ്യക്തിക്ക് ക്യാന്‍സര്‍ പിടിപ്പെടാന്‍ മറ്റുള്ളവരേക്കാള്‍ ഇരുറ്റിയമ്പത് മടങ്ങ് സാധ്യത കൂടുതലാണ്.കഴുത്തിനെ ബാധിക്കുന്ന ഇത്തരം ക്യാന്‍സര്‍ ഇരുവരിലും ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
നൂറില്‍പരം വൈറസ്സ് ഉണ്ടെന്നാണ് വിലയിരുത്തല്‍.എന്നാല്‍ ഇതില്‍ എട്ടുതരം വൈറസ്സുകള്‍ അപകടകാരിക
ളാണെന്ന് ആസ്‌ത്രേലിയന്‍ ഹെഡ് അന്റ് നെക്ക് സര്‍ജന്‍ ഡോ.മഹിബാന്‍ തോമസ് പറയുന്നു.ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടല്ലെങ്കില്‍ പോലും എച്ച് പി വി ബാധിക്കാനുള്ള സാദ്ധ്യതയുണ്ട്. ഇത് ഇത്ര തവണ ചുംബിക്കുന്നുവെന്നതിനെ അനുസരിച്ചായിരിക്കും രോഗകാരികള്‍ ശരീരത്തിലേക്ക് കടന്നുകൂടുന്നത്.

© 2024 Live Kerala News. All Rights Reserved.