ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര

ഇസ്രായേല്‍ ഫലസ്തീന്‍ സംഘര്‍ഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. ഗസയില്‍ നിന്ന് റോക്കറ്റാക്രമണമുണ്ടായി എന്നാരോപിച്ച് കഴിഞ്ഞ ദിവസമാണ് ഇസ്രായേല്‍ ഗസക്ക് നേരെ ആക്രമണമാരംഭിച്ചത്.

ഗസയില്‍ നിന്ന് തിരിച്ചും വെടിവെപ്പുണ്ടായതായും സംഘര്‍ഷാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹമാസ് ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെയാണ് കഴിഞ്ഞ ദിവസം വീണ്ടും സംഘര്‍ഷം രൂപപ്പെട്ടത്. ഗസയില്‍ നിന്ന് റോക്കറ്റാക്രമണമുണ്ടായി എന്നും ഇസ്രായേല്‍ നഗരമായ അഷ്‌കെലോണിന് സമീപം പതിച്ച റോക്കറ്റ് കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയിട്ടില്ല എന്നും പറഞ്ഞ ഇസ്രായേല്‍ സൈന്യം ഗസക്ക് നേരെ വ്യോമാക്രമണമാരംഭിച്ചു. ഗസയില്‍ നിന്ന് തിരിച്ചും വെടിവെപ്പുണ്ടായി.

© 2024 Live Kerala News. All Rights Reserved.