ലോകസഭ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട പോളിങ് നടക്കുന്ന മണ്ഡലങ്ങളിലെ പത്രിക സമര്‍പ്പണം കഴിഞ്ഞു; സൂക്ഷ്മ പരിശോധന നാളെ

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട പോളിങ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. ആദ്യ ഘട്ട പോളിങ്ങിനുള്ള നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധന നാളെ പൂര്‍ത്തിയാവും.

രണ്ടാം ഘട്ട പോളിങ് നടക്കുന്ന തമിഴ്നാട്ടിലെ 39 സീറ്റുകളുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങളിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് മൂന്ന് മണിയോടെ അവസാനിച്ചു. നാളെയാണ് ഇവയുടെ സൂക്ഷ്മ പരിശോധന. 29നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

© 2025 Live Kerala News. All Rights Reserved.