കോ​ണ്‍​ഗ്ര​സി​ന്‍റെ പ​ത്താം സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പു​റ​ത്ത്; വടകരയിലും വയനാട്ടിലും തീരുമാനമായില്ല

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് പ​ത്താം ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കി. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ല്‍ പു​റ​ത്തി​റ​ക്കി​യ പ​ട്ടി​ക​യി​ലും വ​ട​ക​ര​യും വ​യ​നാ​ടും ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ല. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഒ​രു സീ​റ്റി​ലും പ​ശ്ചി​മ​ബം​ഗാ​ളി​ലെ 25 സീ​റ്റു​ക​ളി​ലു​മ​ട​ക്കം 26 സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് ഇ​ന്നു പ്ര​ഖ്യാ​പി​ച്ച​ത്.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​കാ​ത്ത​താ​ണ് വ​യ​നാ​ട്ടി​ലെ​യും വ​ട​ക​ര​യി​ലെ​യും സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം വൈ​കാ​ന്‍ കാ​ര​ണം. അ​തേ​സ​മ​യം, രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ല്‍ അ​ന്തി​മ​തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് എ​ഐ​സി​സി വ്യ​ക്ത​മാ​ക്കു​ന്ന​ത്.

വടകര മണ്ഡലത്തിൽ കെ മുരളീധരൻ പ്രചാരണം തുടങ്ങിയെങ്കിലും എഐസിസി ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പ് കേരള നേതാക്കൾ പ്രഖ്യാപനം നടത്തിയതിൽ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു.

© 2024 Live Kerala News. All Rights Reserved.