ഒരു കച്ചവടവും യുഡിഎഫിനെ രക്ഷിക്കില്ല ; മതനിരപേക്ഷതയെന്നത് വർഗീയതയെ വിട്ടുവീഴ്ചയില്ലാതെ എതിർക്കൽ : പിണറായി വിജയൻ

കണ്ണൂർ
ഒരു കച്ചവടത്തിലൂടെയും യുഡിഎഫ് രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരസ്യമായല്ലെങ്കിലും പല തരത്തിലുള്ള സഖ്യ നീക്കങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ നടക്കുന്നത്. ഏതൊക്കെ മണ്ഡലത്തിൽ എങ്ങനെയൊക്കെ കാര്യങ്ങൾ നീങ്ങുന്നുവെന്ന‌് ഏറെക്കുറെ വ്യക്തമായിട്ടുണ്ട‌്. ഇത‌് ഗൗരവമായി കാണണം. പലയിടത്തും കച്ചവടമുറപ്പിക്കാൻ പോകുന്നുണ്ട്. ഒരു കച്ചവടത്തിലൂടെയും നിങ്ങൾ രക്ഷപ്പെടില്ല എന്ന‌് മതനിരപേക്ഷ നിലപാടുള്ള എല്ലാവരും ഈ ദൃഢപ്രതിജ്ഞയെടുക്കണം. കോ–- ലീ–- ബി സഖ്യത്തെ പരാജയപ്പെടുത്താൻ നേരത്തെ ജനങ്ങൾ സ്വീകരിച്ച നിലപാട് അതായിയിരുന്നുവെന്നും പിണറായി ഓർമിപ്പിച്ചു. ധർമടം മണ്ഡലത്തിൽ വിവിധ കുടുംബ സംഗമങ്ങളിൽ സംസാരിക്കുയായിരുന്നു അദ്ദേഹം.