നീരവ് മോദിയുടെ അറസ്റ്റ് നരേന്ദ്രമോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നു മമത ബാനര്‍ജി

കൊൽക്കത്ത : പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ നീരവ് മോദിയുടെ അറസ്റ്റ് നരേന്ദ്രമോദി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സര്‍ക്കാരിന്റെ നേട്ടമായി കാണാനാകില്ലെന്നും നീരവ് മോദിയുടെ വിവരങ്ങള്‍ പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകനെയാണ് അഭിനന്ദിക്കേണ്ടതെന്നും മമത വ്യക്തമാക്കി.

ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിതിന് പിന്നാലെ ബുധനാഴ്ചയാണ് ലണ്ടനില്‍ അറസ്റ്റിലായത്. നീരവ് മോദിയെ അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്ക് കൈമാറണമെന്നാ എന്‍ഫോഴ്സ്മെന്‍റിന്‍റെ ആവശ്യപ്രകാരമാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.