ഐ.പി.എൽ സംപ്രേക്ഷണം ചെയ്യില്ലെന്ന്​ പാകിസ്ഥാൻ

ഇസ്​ലാമാബാദ്​: നാളെ ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പാകിസ്ഥാനിൽ​ സംപ്രേക്ഷണം ചെയ്യില്ലെന്ന്​ വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് അഹ്മദ് ചൗധരി. നേരത്തെ പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ സൂപ്പര്‍ ലീഗിന്‍റെ സംപ്രേക്ഷണം ഇന്ത്യ ഇടക്ക് വെച്ച് ബഹിഷ്കരിച്ചിരുന്നു. ഇതിന് മറുപടിയെന്നോണമാണ് പാകിസ്ഥാന്റെ നടപടി.

പുൽവാമ ഭീകരാക്രമണത്തിന്​ ശേഷം ഇന്ത്യയും പാകിസ്​താനും തമ്മിലുള്ള ബന്ധം വഷളായതി​​ന്റെ പശ്ചാത്തലത്തിലാണ്​ തീരുമാനമെന്നാണ്​​ സൂചന. പാകിസ്​താനിലെ പ്രശ്​സത ക്രിക്കറ്റ്​ ജേർണലിസ്റ്റ്​ സാജ്​ സാദിഖ്​​​ ഇതുമായി ബന്ധപ്പെട്ട വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു​.

നേരത്തെ പുൽവാമ ഭീകരാക്രമണത്തിന്​ ശേഷം പാകിസ്​താൻ പ്രീമിയർ ലീഗുമായുള്ള കരാർ ഐ.എം.ജി റിലയൻസ്​ അവസാനിപ്പിച്ചിരുന്നു. പി.എസ്​.എല്ലിന്റെ ലോകവ്യാപകമായ ടെലിവിഷൻ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട കരാറായിരുന്നു റിലയൻസ്​ റദ്ദാക്കിയത്​.