ദേവയാനി കോബ്രഗഡെ കേരളത്തിലേക്ക്

ദില്ലി: നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കോബ്രാഗഡെ കേരളത്തില്‍ സേവനമനുഷ്ടിക്കും. കേരളവും വിദേശരാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തമാക്കുന്നതിനുള്ള പ്രത്യേക ദൗത്യത്തിന്റെ ഡയറക്ടറായാണ് ദേവയാനി കോബ്രഗഡെ കേരളത്തിലെത്തുന്നത്. നിയമനം തന്റെ കൂടി താല്‍പര്യം പരിഗണിച്ചാണെന്ന് ദേവയാനി കോബ്രഗഡെ വ്യക്തമാക്കി.വിദേശ രാജ്യങ്ങളില്‍ കേരളത്തിന്റെ നിക്ഷേപ സാദ്ധ്യതകള്‍ പരിചയിപ്പെടുത്തുന്നതിനും, നഴ്‌സിങ്ങ് വിഷയം അടക്കം കേരളവും ഗള്‍ഫ് രാജ്യങ്ങളുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പ്രത്യേക ദൗത്യത്തിന്റെ ഡയറക്ടറായിട്ടാകും ദേവയാനി കോബ്രഗഡെ കേരളത്തില്‍ സേവനമനുഷ്ടിക്കുക.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും നോര്‍ക്ക ഉദ്യോഗസ്ഥരുമായും ഇത് സംബന്ധിച്ച ചര്‍ച്ച ദേവയാനി ഇതിനോടകം നടത്തി കഴിഞ്ഞു. വിസ രേഖകളില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ ദേവയാനി കോബ്രഗഡെ ക്ക് അമേരിക്ക വിടേണ്ടി വന്നിരുന്നു. വിസ രേഖകളില്‍ കൃത്രിമം കാണിച്ച കേസില്‍ യു എസ് കോടതിയുടെ അറസ്റ്റ് വാറണ്ട് നിലവില്‍ ഉള്ളതിനാല്‍ ദേവയാനിക്ക് വിദേശയാത്ര നടത്താനോ മറ്റൊരു രാജ്യത്ത് ചുമതലകള്‍ ഏറ്റെടുക്കാനൊ കഴിയില്ല. ഒരു വര്‍ഷത്തോളം പുറത്ത് ഇരുത്തിയ ശേഷമാണ് ദേവയാനിയെ വിദേശകാര്യ മന്ത്രാലയം രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചത്.

© 2024 Live Kerala News. All Rights Reserved.