എണ്ണ ഉല്‍പ്പാദന നിയന്ത്രണം ഈ വര്‍ഷം അവസാനം വരെയെന്ന് സൗദി ഊര്‍ജ്ജ മന്ത്രി

റിയാദ് : എണ്ണ ഉല്‍പ്പാദന നിയന്ത്രണം ഈ വര്‍ഷം അവസാനം വരെയെന്ന് വ്യക്തമാക്കി സൗദി ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് .

വിപണിയില്‍ ആവശ്യത്തിലധികം എണ്ണ സ്റ്റോക്കുള്ള സാഹചര്യത്തിലാണ് പുതിയ നീക്കംഉല്‍പ്പാദന നിയന്ത്രണം ഈ വര്‍ഷം അവസാനം വരെ തുടരും. . എണ്ണ നിയന്ത്രണം തുടരാന്‍ ഒപെകും റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും എടുത്ത തീരുമാനവുമായി മുന്നോട്ട് പോകാനാണ് സൗദിയുടെ തീരുമാനം.

എണ്ണ ഉല്‍പാദന നിയന്ത്രണം 2019 അവസാനം വരെഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നേക്കും. സൗദി ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹാണ് ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ഒപെക് കൂട്ടായ്മയിലെ ചില ഊര്‍ജ്ജ മന്ത്രിമാര്‍ അസര്‍ബൈജാനിലെ ബാകുവില്‍ ഒത്തുചേര്‍ന്നപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

© 2024 Live Kerala News. All Rights Reserved.