2020ലെ വനിതാ ലോകകപ്പ് ഫുട്ബാള്‍ ഇന്ത്യയില്‍

തിരുവനന്തപുരം: 2020ലെ വനിതാ അണ്ടര്‍ -17 ലോകകപ്പിന് ഇന്ത്യ വേദിയാകും. അന്താരാഷ്ട്ര ഫുട്ബാള്‍ ഫെഡറേഷനാണ് ഇന്ത്യയെ വേദിയായി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ നടക്കുന്ന രണ്ടാമത്തെ ഫുട്ബാള്‍ ലോകകപ്പാണിത്.

2017ലെ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാളിനും ഇന്ത്യ വേദിയായിരുന്നു. അന്നത്തെ സംഘാടനത്തിന്റെ മികവാണ് രണ്ടാമത്തെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭ്യമാക്കിയതെന്നാണ് വിലയിരുത്തല്‍.

2018ല്‍ നടന്ന വനിതാ അണ്ടര്‍ 17 ലോകകകപ്പിന് ഉറുഗ്വേയായിരുന്നു വേദി. സ്‌പെയിനായിരുന്നു ചാമ്പ്യന്‍മാര്‍.

© 2025 Live Kerala News. All Rights Reserved.