ബഹ്റൈനില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ മേഖലകളിലേക്ക് : തീരുമാനം ഉടന്‍

മനാമ : ബഹ്‌റൈനില്‍ സ്വദേശിവത്ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണം എന്ന ആവശ്യം ശക്തമാകുന്നു. പാര്‍ലമെന്റ് അംഗങ്ങളാണ് ഈ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.. സര്‍ക്കാര്‍ മേഖലയില്‍ നൂറ് ശതമാനം സ്വദേശിവത്ക്കരണം നടപ്പിലാക്കണമെന്നാണ് എം.പിമാരുടെ ആവശ്യം.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ മേഖലയിലെ തൊഴിലുകള്‍ പൂര്‍ണമായും സ്വദേശിവത്ക്കരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ ബഹ് റൈന്‍ പാര്‍ലിമെന്റില്‍ എം. പി മാര്‍ അനുകൂലിച്ചു. നിലവില്‍ 85 ശതമാനം പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വദേശിവത്ക്കരണം പൂര്‍ണമായി നടപ്പിലായിട്ടുണ്ടെങ്കിലും രാജ്യത്തെ സ്വദേശികളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല.

തൊഴിലില്ലായ്മ നിരക്ക് കുറക്കാന്‍ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശികളുടെ പ്രാതിനിധ്യം ഇനിയും വര്‍ധിപ്പിക്കണമെന്നാണ് പാര്‍ലിമെന്റില്‍ എം.പി മാര്‍ ആവശ്യമുന്നയിച്ചത്. തൊഴിലില്ലായ്മ നിരക്ക് അവഗണിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. നിലവില്‍ ഈ മേഖലകളില്‍ ബഹ്‌റൈനികളുടെ അനുപാതം എത്രയാണെന്ന് പരിശോധിക്കുകയും സുതാര്യമായ രൂപത്തില്‍ പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്യണമെന്നും പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.