കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മമതാ ബാനര്‍ജി

കൊൽക്കത്ത : കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാള്‍ മഖ്യമന്ത്രി മമതാ ബാനര്‍ജി. പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് എന്തുകൊണ്ട് സുരക്ഷയൊരുക്കാന്‍ കേന്ദ്രത്തിനായില്ല ?.എന്തുകൊണ്ട് പുല്‍വാമ ഭീകരാക്രമണം നടന്നു ?. എന്തുകൊണ്ട് അത് തടയാന്‍ കഴിഞ്ഞില്ല എന്ന് മമത ചോദിച്ചു.

ജവാന്മാരുടെ ത്യാഗത്തെ ഉപയോഗിച്ച് ബിജെപിയെ ജയിക്കാന്‍ അനുവദിക്കരുത്. ബിജെപിക്കും മോദിക്കും എതിരാണ്. തങ്ങള്‍ക്ക് സമാധാനമാണ് വേണ്ടത്. ബിജെപിയെ ആര് എതിര്‍ത്താലും അവരെ ദേശദ്രോഹികളും പാക്കിസ്ഥാനികളുമാക്കി മാറ്റുകയാണെന്നും ഗാന്ധിജിയെ കൊന്നവരില്‍ നിന്നും രാജ്യസ്നേഹത്തിന്‍റെ പാഠം ആവശ്യമില്ലെന്നും മമത മാധ്യമങ്ങളോട് പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.