അനുമതി ലഭിച്ചാൽ വലിയ വിമാനം കരിപ്പൂരിൽ ഇറക്കാമെന്ന് എമിറേറ്റ്​സ്​ സംഘം

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ദു​ബൈ വി​മാ​ന​ക്ക​മ്പ​നി​യാ​യ എ​മി​റേ​റ്റ്​​സ്​ സം​ഘം ന​ട​ത്തി​യ സു​ര​ക്ഷ വി​ല​യി​രു​ത്ത​ൽ തൃ​പ്​​തി​ക​രം. റൺവേ ന​വീ​ക​ര​ണ​ത്തി​നാ​യി 2015ൽ ​നി​ർ​ത്തി​യ വ​ലി​യ വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യാണ് സു​ര​ക്ഷ വി​ല​യി​രു​ത്ത​ൽ. ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഒാ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) അ​നു​മ​തി ല​ഭി​ച്ചാ​ൽ ഉ​ട​ൻ സർവീസ് ആ​രം​ഭി​ക്കു​ന്ന​തി​ന്​ ത​യാ​റാ​ണെ​ന്ന്​ എ​മി​റേ​റ്റ്​​സ്​ വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​യെ അ​റി​യി​ച്ചു.

സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​യും എ​മി​റേ​റ്റ്​​സും ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ടു. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ എ​മി​റേ​റ്റ്സ്​ വൈ​സ് പ്ര​സി​ഡ​ൻ​റ്​ മോ​ഹ​ൻ ശ​ർ​മ, സീ​നി​യ​ർ ഫ്ലൈ​റ്റ് ഓ​പ​റേ​ഷ​ൻ എ​ൻ​ജി​നീ​യ​ർ മ​ന്ദാ​ർ വേ​ലാ​ങ്ക​ർ, സി​വി​ൽ എ​വി​യേ​ഷ​ൻ ​െല​യ്​​സ​ൻ മാ​നേ​ജ​ർ മു​ന​വ്വ​ർ ഹാ​ഷി​ക്, എ​ൻ​ജി​നീ​യ​ർ ഷ​മീ​ർ കാ​ല​ടി, അ​ക്കൗ​ണ്ട്​​സ്​ മാ​നേ​ജ​ർ ര​വി​കേ​ഷ് എ​ന്നി​വ​രാ​ണ് ക​രി​പ്പൂ​രി​ൽ എ​ത്തി​യ​ത്.

കോ​ഴി​ക്കോ​ട്​-​ദു​ബൈ​ സെ​ക്​​ട​റി​ൽ ബി 777-300 ​ഇ.​ആ​ർ, ബി 777-200 ​എ​ൽ.​ആ​ർ വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​നാ​ണ്​ എ​മി​റേ​റ്റ്​​സ്​ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്​. ഇൗ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന വി​മാ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ വി​ല​യി​രു​ത്തു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി സം​ഘം റ​ൺ​വേ, ഏ​പ്ര​ൺ, റെ​സ അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

© 2024 Live Kerala News. All Rights Reserved.