നെല്ലിന്‌ ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സംഭരണവില നൽകുന്ന സംസ്ഥാനമായി കേരളം; എൽഡിഎഫ്‌ സർക്കാർ വില വർദ്ധിപ്പിക്കുന്നത്‌ രണ്ടാം തവണ

തിരുവനന്തപുരം > നെല്ലിന്റെ സംഭരണവില ഒരു രൂപ വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതുക്കിയ വിലയനുസരിച്ച് കര്‍ഷകര്‍ക്ക് നെല്ലിന് കിലോയ്ക്ക് 26.30 രൂപ ലഭിക്കും. നിലവില്‍ കിലോയ്ക്ക് 25.30 രൂപയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ നെല്ല് സംഭരിക്കുന്നത്. സ്റ്റേറ്റ് ഇന്‍സെന്റീവില്‍ വര്‍ധനവ് വരുത്തിയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനമെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചത്‌.

© 2024 Live Kerala News. All Rights Reserved.