കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ സാത്താന്റെ ഉപകരണം മാത്രം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് മനുഷ്യക്കുരുതിക്ക് തുല്യമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കുട്ടികളെ പീഡിപ്പിക്കുന്ന വൈദികര്‍ സാത്താന്റെ ഉപകരണമാണെന്നും മാര്‍പാപ്പ പറഞ്ഞു.

ഇത്തരക്കാരില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്നും അതിന് ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും മാര്‍പാപ്പ വ്യക്തമാക്കി.

വൈദികരുടെ ബാലപീഡനം തടയുന്നതിനായി വിളിച്ച ബിഷപ്പുമാരുടെ അസാധാരണ സമ്മേളനത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

© 2025 Live Kerala News. All Rights Reserved.