കേരള പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി

തിരുവനന്തപുരം: കേരള പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി. ഐജിമാരേയും കമ്മീഷണര്‍മാരേയും സ്ഥലം മാറ്റിക്കൊണ്ടുള്ള അടിയന്തര ഉത്തരവ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പുറപ്പെടുവിച്ചു.

പുതിയ ഉത്തരവനുസരിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. സുരേന്ദ്രനെ പൊലീസ് ആസ്ഥാനത്തെ ഐജിയായി നിയമിച്ചു.പകരം പൊലീസ് ആസ്ഥാനത്തെ ഭരണവിഭാഗം ഡിഐജി കെ.സേതുരാമൻ ഐപിഎസിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു. ഇന്‍റലിജന്‍സ് ഐജി അശോക് യാദവിന് തിരുവനന്തപുരം റേഞ്ച് ഐജിയുടെ താത്കാലിക ചുമതല നൽകി. തൃശ്ശൂര്‍ റേഞ്ച് ഐജി എം.ആര്‍ അജിത്ത് കുമാറിനെ കേരള പൊലീസ് അക്കാദമിയിലേക്ക് മാറ്റി നിയമിച്ചു. പകരം കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെ തൃശ്ശൂര്‍ റേഞ്ചിന്‍റെ അധിക ചുമതല കൂടി വഹിക്കും.

ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം അനുസരിച്ചാണ് നടപടിയെന്ന് ഡിജിപിയുടെ ഉത്തരവിൽ പറയുന്നു.

© 2024 Live Kerala News. All Rights Reserved.