മമതയുടെ ഇടപെടല്‍ ; കശ്മീരി യുവാവിനെ തല്ലിച്ചതച്ച സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍

കൊല്‍കത്ത : കശ്മീരി യുവാവിനെ പശ്ചിമ ബംഗാളില്‍ ആള്‍ക്കൂട്ടം തല്ലിച്ചതച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍.

യുവാവ് ആക്രമിക്കപ്പെട്ട സംഭവം ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല കഴിഞ്ഞ ദിവസം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പ്രതികളെ എത്രയും വേഗം പിടികൂടാന്‍ മമത പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ബംഗാളില്‍ ജീവിക്കുന്ന കശ്മീരി യുവാക്കളുടെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മമത ഉറപ്പ് നല്‍കി.

മമതയുടെ ഇടപെടലിന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല നന്ദി അറിയിച്ചു.

പുല്‍വാമ ഭീകരാക്രമണത്തില്‍ 40 ജവാന്മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കശ്മീരി ഷാളുകള്‍ വിറ്റ് ഉപജീവനം നടത്തുന്ന കശ്മീര്‍ സ്വദേശി ജാവേദ് ഖാനെ (27) ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ജാവേദിന്റെ മൂക്ക് തകര്‍ന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.