1000 ദിനാഘോഷം: ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം > സംസ്ഥാന സർക്കാർ 1000 ദിനം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾ ബുധനാഴ‌്ച കോഴിക്കോട് ബീച്ചിൽ തുടങ്ങും. വൈകിട്ട് അഞ്ചിന‌് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്യും. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനാകും. മന്ത്രിമാരായ ടി പി രാമകൃഷ്ണൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ സംസാരിക്കും.

പകൽ മൂന്നുമുതൽ പുഷ്പവതിയും സംഘവും അവതരിപ്പിക്കുന്ന ‘ദ്രാവിഡ ബാൻഡ്’ സംഗീതപരിപാടി. രാത്രി ഏഴിന‌് ഗായകൻ ഹരിഹരൻ നയിക്കുന്ന ഗസൽ സന്ധ്യ. ഏഴുദിവസം നീളുന്ന പരിപാടിയോടനുബന്ധിച്ച് ബീച്ചിൽ പ്രത്യേകം തയ്യാറാക്കിയ പവിലിയനിൽ വിവിധ വകുപ്പുകളുടെയും മിഷനുകളുടെയും പ്രദർശനവുമുണ്ട‌്. സമാപനം 27ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ഉദ‌്ഘാടനം ചെയ്യും.