ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഭരണസമിതിയിലേക്ക് ടി പി സെൻകുമാറിനെ നിയമിച്ച് കേന്ദ്രം

തിരുവനന്തപുരം: ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഭരണസമിതിയിലേക്ക് മുൻ ഡിജിപി സെൻകുമാർ. കേന്ദ്ര സർക്കാരാണ് ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് പുനസംഘടിപ്പിച്ചപ്പോൾ സെൻകുമാറിനെ ഭരണസമിതിയിലേക്ക് നിയമിച്ചത്. സോഷ്യൽ സയൻസ് വിഭാഗത്തിൽ നിന്നാണ് സെൻകുമാറിൻറെ നിയമനം. ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ ഭരണസമിതിയിലേക്ക് എത്തുന്നത് ആദ്യമാണ്.

തപസ് കുണ്ടു, ചിത്ര മണ്ഡൽ, പ്രൊഫ.വി.രവി, ഡോ.വി.കെ.സരസ്വത്,ഗംഗൻ ദീപ് കാംങ്, ബി.എൻ.ഗംഗാധർ, പ്രൊഫ.ശാലി അശ്വതി,പ്രൊഫ.ഗൗതം ഗാംഗുലി എന്നിവരാണ് കേന്ദ്ര സർക്കാർ നിയമിച്ച മറ്റ് അംഗങ്ങള്‍.