പുൽവാമ ഭീകരാക്രമണം : ശക്തമായ ഭാഷയില്‍ അപലപിച്ച് സൗദി അറേബ്യ

റിയാദ് : ജമ്മു കശ്മീരിൽ പുൽവാമയി​ല്‍ ജവാന്മാരുടെ ജീവൻ കവർന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് സൗദി അറേബ്യ. ജമ്മുകശ്മീരിലെ പുൽവാമയി​ല്‍ ഭീരുത്വപരമായ ആക്രമണമാണ് ഉണ്ടായത്. ഇത്തരം ഭീകരപ്രവണതകളെ നിരാകരിക്കുന്നു. ഇന്ത്യക്കൊപ്പം നിലയുറപ്പിക്കുന്നു. ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരെ സൗഹൃദ രാജ്യമായ ഇന്ത്യക്കൊപ്പം ഉണ്ടാകും. ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍, ഇന്ത്യന്‍ ഗവണ്‍മെന്റ്, ഇന്ത്യന്‍ ജനത എന്നിവര്‍ക്കെല്ലാം അനുശോചനം അറിയിക്കുന്നുവെന്നും പരിക്കേറ്റവര്‍ വേഗത്തിൽ സുഗം പ്രാപിക്കട്ടെ എന്ന് ആശിക്കുന്നതായും സൗദി വിദേശ മന്ത്രാല വൃത്തങ്ങള്‍ വ്യക്തമാക്കി.

© 2025 Live Kerala News. All Rights Reserved.