സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ്

റിയാദ്: ഒരു സ്വദേശി പൗരനെയെങ്കിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ നിയമിക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം ഏറ്റവും ചെറിയ സ്ഥാപനങ്ങളില്‍ പോലും സ്വദേശി ജീവനക്കാര്‍ വേണമെന്നാണ് വ്യവസ്ഥയെന്നും മന്ത്രാലയം വ്യക്തമാക്കി.

സൗദിയിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരിലേറെയും വിദേശികളാണ്. ചെറുകിട സംരംഭം തുടങ്ങി വിദേശികളെ നിയമിക്കുകയും മികച്ച ശമ്പളം ലഭിക്കുന്ന ജോലി സ്വീകരിക്കുകയും ചെയ്യുന്ന ധാരാളം സ്വദേശികള്‍ സൗദിയിലുണ്ട്. ഇത്തരക്കാരുടെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങളില്‍ ഒരു സ്വദേശിയെ എങ്കിലും നിയമിക്കണം. നിതാഖാത്ത് പ്രകാരം ഇത് നിര്‍ബന്ധമാണെന്നും തൊഴില്‍ മന്ത്രാലയം വിശദീകരിച്ചു.

ജനറ ല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സില്‍ പേര് രജിസ്റ്റര്‍ ചെയ്തതിനെ അടിസ്ഥാനമാക്കിയാണ് സ്വദേശികളെ നിതാഖാത്തില്‍ പരിഗണിയ്ക്കുന്നത്. ;