കുവൈറ്റില്‍ അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് ദേശീയ- വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി അഞ്ച് ദിവസത്തെ പൊതു അവധി. വെള്ളി, ശനി വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പെടെ ഞായറാഴ്ച്ച ഫെബ്രുവരി 24 മുതല്‍ ചൊവ്വാഴ്ച്ച ഫെബ്രുവരി 26 വരെ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സ്വകാര്യ മേഖലക്കും പൊതു അവധി നല്‍കിക്കൊണ്ട് കേന്ദ്ര സിവില്‍ സര്‍വീസ് കമ്മീഷനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഫെബ്രുവരി 21ന് അടയ്ക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,വിദ്യാലയങ്ങള്‍ ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഫെബ്രുവരി 27ന് മാത്രമാണ് വീണ്ടും തുറക്കുക. ഫെബ്രുവരി 25 ന് കുവൈറ്റ് ദേശീയ ദിനവും ഫെബ്രുവരി 26 ന് വിമോചന ദിനവും ആഘോഷിക്കുന്നതിന്റ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

രാജ്യം 58 മത് സ്വാതന്ത്ര്യ ദിനവും വിമോചനത്തിന്റ 28-ാമത് ദിനവും അമീര്‍ ഷയ്ഖ് സബ അല്‍അഹമ്മദ് അല്‍ ജാബിര്‍ അലല്‍ സബാഹ് അധികാരത്തിലെത്തിയതിന്റെ 13- മത് വാര്‍ഷികവും ആഘോഷിക്കുകയാണ്. വഴിയോരങ്ങള്‍ ഇതിനകം ദീപാലങ്കാരങ്ങളാലും വര്‍;ണ്ണ പതാകകളാലും അലങ്കരിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് ആരംഭിച്ച ഹാല ഫെബ്രുവരി ആഘോഷങ്ങളുടെ ആരവത്തോടെയാണ് ദേശീയ വിമോചന ദിനാഘോഷങ്ങളെ ജനങ്ങള്‍ ; വരവേല്‍ക്കുന്നത്.