സന്തോഷ് ട്രോഫി; ഒരു ഗോള്‍ പോലും നേടാനാവാതെ നിലവിലെ ചാമ്പ്യന്‍മാരായ കേരളം പുറത്ത്

നെയ്‌വേലി: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് പോലും കാണാതെ നിലവിലെ ചാമ്പ്യന്‍മാരായ കേരളം പുറത്ത്. ഇന്ന് നടന്ന നിര്‍ണായക മത്സരത്തില്‍ എതിരില്ലാതെ ഒരു ഗോളിനാണ് സര്‍വീസസ് കേരളത്തെ പരാജയപ്പെടുത്തിയത്.

ഒരു മറുപടി ഗോളുപോലും നല്‍കാനാവാതെ നിരാശയോടെയാണ് കേരളം മടങ്ങുന്നത്. ആറ് പോയിന്റുമായി സര്‍വീസസ് ഫൈനല്‍ റൗണ്ടില്‍ എത്തി. രാവിലെ നടന്ന തെലങ്കാനപുതുച്ചേരി മല്‍സരം സമനിലയില്‍ കലാശിച്ചിരുന്നു. ഇതോടെ രണ്ടു ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചാല്‍ കേരളത്തിന് ടൂര്‍ണമെന്റില്‍ മുന്നേറാമെന്ന പ്രതീക്ഷയിലായിരുന്നു കേരളം നിര്‍ണായക മല്‍സരത്തിന് ഇറങ്ങിയത്.