വിവിധ രാജ്യങ്ങളുമായുള്ള ഐഎന്‍എഫ് ഉടമ്പടിയില്‍ നിന്നും റഷ്യ പിന്‍മാറുന്നു

മോസ്‌കോ: റഷ്യ ഐഎന്‍എഫ് ഉടമ്പടിയില്‍ ( ഇന്റ്ര്മീഡിയറ്റ് റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സസ്) നിന്ന് പിന്മാറുന്നു. വിവിധ രാജ്യങ്ങളുമായുള്ള കരാറില്‍ നിന്ന് ആറു മാസത്തിനകം പിന്മാറുമെന്നാണ് റഷ്യന്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. 1987ലാണ് സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മില്‍ കരാറില്‍ ഒപ്പിട്ടത്.

കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്ന് ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റപ്പെടുത്തുന്നത് പതിവായിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യയുടെ പിന്മാറ്റം. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവോര്‍വാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. അടുത്തിടെ തങ്ങള്‍ കരാറില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് അമേരിക്ക അറിയിച്ചിരുന്നു. റഷ്യ കരാര്‍ ലംഘനം നടത്തുന്നുവെന്നും 2014 മുതല്‍ ഇത് നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അമേരിക്ക കരാറില്‍ നിന്ന് പിന്മാറാന്‍

© 2024 Live Kerala News. All Rights Reserved.