ശബരിമല സ്ത്രീപ്രവേശനം; ഹരജികള്‍ ഇന്ന് പരിഗണിക്കും

ഡല്‍ഹി : ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ ഹര്‍ജികളും പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്.

മൊത്തം 55 പുനഃപരിശോധന ഹര്‍ജികളാണുള്ളത്. കൂടാതെ, തന്ത്രിക്കും മറ്റുമെതിരെ 2 കോടതിയലക്ഷ്യ ഹര്‍ജികളും സുപ്രീംകോടതിയിലുണ്ട്.

രാവിലെ 10:30നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റന്‍ നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി. വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണു ഹര്‍ജികള്‍ പരിഗണിക്കുക.

© 2024 Live Kerala News. All Rights Reserved.