ചരിത്ര നേട്ടത്തിന്റെ പടിവാതിലില്‍: ഇന്ത്യന്‍ നായകന്‍;രോഹിത് ശര്‍മ

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഒരു ചരിത്ര നേട്ടത്തിന്റെ പടിവാതിലിലാണ്.36 റണ്‍സ് കൂടി നേടിയാല്‍ രോഹിത് ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനെന്ന നേട്ടം കൈവരിക്കും.

103 സിക്‌സറുകള്‍ നേടിയിട്ടുള്ള മാര്‍ട്ടിന്‍ ഗപ്ടിലും ക്രിസ് ഗെയ്ലും മാത്രമാണ് ട്വന്റി-20യില്‍ സിക്‌സര്‍ സെഞ്ചുറി തികച്ച ബാറ്റ്‌സ്മാന്‍മാര്‍. ഇതിനു പുറമെ പരമ്പര നേടിയാല്‍ ന്യൂസിലന്‍ഡില്‍ ട്വന്റി-20 പരമ്പര ജയിക്കുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡും രോഹിത്തിന് സ്വന്തമാവും.