മാ​ര്‍​പാ​പ്പ അബുദാബുയില്‍ എത്തി

അ​ബു​ദാ​ബി: ച​രി​ത്രം കു​റി​ച്ച്‌ ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​ യുഎഇയിലെത്തി. ആ​ദ്യ​മാ​യെ​ത്തി​യ മാ​ര്‍​പാ​പ്പ​യ്ക്ക് അ​ബു​ദാ​ബി പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ രാജകീയ വരവേല്‍പ്പാണ് യു​എ​ഇ സ​ര്‍​ക്കാ​ര്‍ നല്‍കിയത്. ത്രി​ദി​ന യു​എ​ഇ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യാ​ണ് റോ​മി​ല്‍​നി​ന്നു പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ മാ​ര്‍​പാ​പ്പ യു​എ​ഇ​യി​ലെ​ത്തി​യ​ത്. യു​എ​ഇ ഭ​ര​ണാ​ധി​കാ​രി ഷെ​യ്ഖ് ഖ​ലീ​ഫ ബി​ന്‍ സ​ഈ​ദ് അ​ല്‍ ന​ഹ്യാ​ന്‍ സ​ഹി​ഷ്ണു​താ​വ​ര്‍​ഷ​മാ​യി 2019 പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ പൂ​ര്‍​ത്തീ​ക​ര​ണം കൂ​ടി​യാ​യാ​ണു മാ​ര്‍​പാ​പ്പ​യു​ടെ വ​ര​വി​നെ യു​എ​ഇ കാ​ണു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യ്ക്ക് പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ കൊ​ട്ടാ​ര​ത്തി​ല്‍ അ​ബു​ദാ​ബി കി​രീ​ടാ​വ​കാ​ശി​യും യു​എ​ഇ ഉ​പ സ​ര്‍​വ​സൈ​ന്യാ​ധി​പ​നു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സ​ഈ​ദ് അ​ല്‍ ന​ഹ്യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ത​ല സ്വീ​ക​ര​ണം ന​ല്‍​കും. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ബു​ദാ​ബി ഫൗ​ണ്ടേ​ഴ്സ് മെ​മ്മോ​റി​യ​ലി​ല്‍ ന​ട​ക്കു​ന്ന മ​താ​ന്ത​ര സ​മ്മേ​ള​ന​ത്തി​ല്‍ മാ​ര്‍​പാ​പ്പ പ്ര​സം​ഗി​ക്കും. അ​ബു​ദാ​ബി ഗ്രാ​ന്‍​ഡ് മോ​സ്കും ഫ്രാ​ന്‍​സി​സ് പാ​പ്പാ സ​ന്ദ​ര്‍​ശി​ക്കും. മു​സ്‌​ലിം കൗ​ണ്‍​സി​ല്‍ ഓ​ഫ് എ​ല്‍​ഡേ​ഴ്സ് അം​ഗ​ങ്ങ​ളു​മാ​യി അ​വി​ടെ മാ​ര്‍​പാ​പ്പ പ്ര​ത്യേ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30ന് ​അ​ബു​ദാ​ബി സ​ഈ​ദ് സ്പോ​ര്‍​ട്സ് സി​റ്റി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​ടെ ദി​വ്യ​ബ​ലി​യും പ്ര​സം​ഗ​വും. വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​വ​ര്‍​ക്ക് യു​എ​ഇ സ​ര്‍​ക്കാ​ര്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ദി​വ്യ​ബ​ലി​ക്കാ​യി എ​ത്തു​ന്ന​വ​ര്‍​ക്ക് സൗ​ജ​ന്യ യാ​ത്ര അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് യു​എ​ഇ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

© 2024 Live Kerala News. All Rights Reserved.