ട്രംപ്-കിം രണ്ടാം കൂടിക്കാഴ്ച ഫെബ്രുവരി അവസാനം വിയറ്റ്‌നാമില്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും വിയറ്റ്‌നാമിലെ ഡാ നാംഗില്‍ ഫെബ്രുവരി അവസാന വാരം കൂടിക്കാഴ്ച നടത്തും.

കഴിഞ്ഞ ജൂണ്‍ 12 ന് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. സിംഗപ്പൂരില്‍ നടന്ന കൂടിക്കാഴ്ച ഉത്തര കൊറിയന്‍- യുഎസ് ബന്ധത്തില്‍ കൂടുതല്‍ വഴിത്തിരിവായി മാറിയിരുന്നു.