എസ്.പി ചൈത്ര തെരേസ ജോണിനെതിരെ നടപടിക്കൊരുങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ട്​ ഹൈകോടതിയിൽ ഹർജി

സി.പി.എം ഓഫിസില്‍ കയറി പൊലീസ്​ സ്​റ്റേഷൻ ആക്രമണ കേസിലെ പ്രതികള്‍ക്കായി തെരച്ചിൽ നടത്തിയതിന്റെ പേരില്‍ എസ്.പി ചൈത്ര തെരേസ ജോണിനെ വ്യക്​തിഹത്യ ചെയ്യുന്നതും നടപടിക്കൊരുങ്ങുന്നതും തടയണമെന്നാവശ്യപ്പെട്ട്​ ഹൈകോടതിയിൽ ഹർജി. എറണാകുളം ആസ്​ഥാനമായ ‘പബ്ലിക്​ ​ഐ’ എന്ന സംഘടനയാണ്​ ഹർജി നൽകിയിരിക്കുന്നത്​.

തിരുവനന്തപുരം മെഡിക്കൽ കോളജ്​ പൊലീസ്​ സ്​റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട്​ രജിസ്​റ്റർ ചെയ്​ത കേസിലെ മുഖ്യപ്രതികളെയടക്കം അറസ്​റ്റ്​ ചെയ്യാൻ സി.പി.എം ജില്ല കമ്മിറ്റി ഒാഫിസിൽ കയറിയ തിരുവനന്തപുരം ഡി.സി.പിയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്​ഥയെ ബലിയാടാക്കാൻ ശ്രമം നടക്കുന്നുവെന്നാരോപിച്ചാണ് ഹർജി നൽകിയിരിക്കുന്നത്.

പാർട്ടി ഒളിപ്പിച്ചിരിക്കുന്നതിനാൽ പ്രതികളെ അറസ്​റ്റ്​ ചെയ്യാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ്​ ഒാഫിസിൽ പരിശോധനക്ക്​ ഉദ്യോഗസ്​ഥ തയാറായത്​. എന്നാൽ, പരിശോധനവിവരം പൊലീസുകാര്‍ തന്നെ ചോര്‍ത്തി നൽകിയതിനാൽ പ്രതികളെ അറസ്​റ്റ്​ ചെയ്യാനായില്ല. പാർട്ടി ജില്ല കമ്മിറ്റിയുടെ പരാതിയിൽ അന്നുതന്നെ ഉദ്യോഗസ്​ഥയെ മുഖ്യമന്ത്രി ഡി.സി.പി ചുമതലയിൽ നിന്നൊഴിവാക്കി. ​ൈ​ചത്രയുടെ നടപടിയിൽ തെറ്റില്ലെന്ന റിപ്പോർട്ട്​​ ദക്ഷിണ മേഖല എ.ഡി.ജി.പി നൽകിയെങ്കിലും മുഖ്യമന്ത്രിയും പാർട്ടിയും ചൈത്രയെ ബലിയാടാക്കുകയാണ്​ ചെയ്​തത്​- ഹർജിയിൽ പറയുന്നു.