ബാങ്കുകളിൽ നിന്ന് ഡി.എച്ച്​.എഫ്​.എൽ​ തട്ടിയത്​ 30,000 കോടി രൂപ

രാജ്യത്ത് നടന്ന 30,000 കോടിയുടെ സാമ്പത്തിക തട്ടിപ്പിൻെറ വിവരങ്ങൾ പുറത്തു വിട്ട് കോബ്ര പോസ്റ്റ്. ദിവാൻ ഹൗസിംഗ് ഫിനാൻഷ്യൽ കോർപ്പറേഷൻ എന്ന സ്ഥാപനത്തിന്റ പേരിൽ ബാങ്ക് വായ്പയുടെ രൂപത്തിൽലാണ് തട്ടിപ്പ് നടന്നത്. എസ്.ബി.ഐ മാത്രം 11,000 കോടിയാണ് വായ്പ നൽകിയത്. മഹാരാഷ്ട്രയിലെ ചേരി വികസനത്തിനെന്ന പേരിലാണ് വായ്പ നൽകിയത്.

കടലാസ് കമ്പനികളിലൂടെ പണം സ്വകാര്യ വ്യക്തിയിലേക്ക് ഒഴുകിയതായി കോബ്ര പോസ്റ്റ് റിപ്പോർട്ടിൽ പറ‍യുന്നു. പൊതു മേഖല ബാങ്കുകൾ അടക്കം ഇവർക്ക് വായ്പ നൽകി. അന്വേഷണത്തിൽ എല്ലാ കമ്പനികൾക്കും ഒരേ ഡയറക്ടർമാർ ആണെന്ന് വ്യക്തമായി. ഒരു ഈടും ഇല്ലാതെയാണ് വായ്പ അനുവദിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

ഹൗസിംഗ് ലോണ്‍ രംഗത്ത് 34 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ദേവാന്‍ ഹൗസിങ് ഫിനാൻസ് ലിമിറ്റഡാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഡി എച്ച് എഫ് എല്‍ കമ്പനി ഒരു ലക്ഷം കോടി രൂപയോളം വായ്പയെടുത്ത് കടലാസ് കമ്പനികള്‍ക്ക് നല്‍കുകയായിരുന്നു. ഡിഎച്ച്എഫ്എല്ലിന്‍റെ തന്നെ സ്ഥാപനങ്ങള്‍ക്കാണ് പണം കൈമാറിയതെന്നും തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. ഇങ്ങനെ കൈമാറിയ പണം വിദേശത്തേക്ക് നിക്ഷേപമായി കടത്തുകയായിരുന്നു.

2480 കോടി രൂപ ഗുജറാത്ത് , കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് ഈ സംസ്ഥാനങ്ങളിലെ കടലാസ് കമ്പനികളിലേക്ക് വായ്പയായി നല്‍കിയതായും പറയുന്നു. വായിപ്പ ലഭിച്ച കടലാസ് സ്ഥാപനങ്ങള്‍ ബി ജെ പിക്ക് ഇരുപതു കോടി രൂപയോളം സംഭാവന നല്‍കി. യാതൊരു വിധ ഈടും ഇല്ലാതെയാണ് വായ്പ അനുവദിച്ചിരിക്കുന്നതെന്നതിനാലും, കമ്പനികളില്‍ ഭൂരിഭാഗവും വ്യാജമാണെന്നതിനാലും 31000 കോടി രൂപ തിരിച്ചു പിടിക്കുക പ്രയാസമേറിയ കാര്യമാണെന്ന് കോബ്രപോസ്റ്റ് വ്യക്തമാക്കുന്നു.