മോഡിയുടെ പ്രസ്താവന പദവിക്കു ചേരാത്തത‌്: മുഖ്യമന്ത്രി

തിരുവനന്തപുരം> ഭരിക്കുന്ന പാർടി കേരളത്തിന്റെ സാംസ‌്കാരിക പൈതൃകം തകർക്കുന്നുവെന്ന നരേന്ദ്ര മോഡിയുടെ പ്രസ്താവന പ്രധാനമന്ത്രി പദവിക്കു ചേർന്നതല്ലെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തിന്റെ സംസ‌്കാരിക പൈതൃകത്തെ തകർക്കാൻ നടക്കുന്ന ശ്രമങ്ങൾക്ക‌് എല്ലാവിധ സംരക്ഷണവും നൽകുന്ന ആളാണ‌് കേരളത്തെക്കുറിച്ച‌് ഇങ്ങിനെ പറഞ്ഞത‌്. കമ്യൂണിസ്റ്റ‌്കാരല്ല, പകരം മോഡിയുടെ അനുയായികളായ സംഘപരിവാറുകാരാണ‌് കേരളത്തിന്റെ പൈതൃകത്തിനുനേരെ അക്രമണം അഴിച്ചുവിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്ക‌് എംപ്ലോയീസ‌് ഫെഡറേഷൻ ഓഫ‌് ഇന്ത്യ (ബെഫി) ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ‌്ഘാടനം ചെയ‌്ത‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.