ദേശീയദിനം: കുവൈത്തില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു

കുവൈത്ത്•ദേശീയ ദിനാഘോഷത്തിന്റെയും വിമോചന (ലിബറേഷന്‍) ദിനത്തിന്റെയും ഭാഗമായി കുവൈത്തില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു.

ഫെബ്രുവരി 24 ഞായറാഴ്ച മുതലാണ് അവധി ആരംഭിക്കുന്നത്. ജോലികള്‍ ഫെബ്രുവരി 27 ന് ബുധനാഴ്ച പുനരാരംഭിക്കും. 1950 ല്‍ ഷെയ്ഖ് അബ്ദുള്ള അല്‍ സലേം അല്‍ സബാഹ് അധികാരത്തിലേറിയത് ഫെബ്രുവരി 25 നാണ്.

വാരാന്ത അവധികള്‍ക്ക് ഇടയില്‍ വരുന്നത് കൊണ്ടാണ് ഫെബ്രുവരി 24 നും അവധി പ്രഖ്യാപിച്ചത്. പ്രത്യേക തരത്തിലുള്ള ജോലികള്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് അവധിക്കാര്യത്തില്‍ ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക്, പൊതുജന ക്ഷേമം കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കാമെന്നും കുവൈത്ത് ക്യാബിനറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.