ന്യൂസീലന്‍ഡിലും പരമ്പര സ്വന്തമാക്കി ഇന്ത്യ

ബേ ഓവല്‍: ഓസീസിലെ ചരിത്ര വിജയത്തിന് പിന്നാലെ ന്യൂസിലന്ടിലും പരമ്പര സ്വന്തമാക്കി ഇന്ത്യ . ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് 7 വിക്കറ്റിന് ജയം. ന്യൂസിലന്‍ഡില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കുന്നത്. ആദ്യ രണ്ട് ഏകദിനങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. ഇനി രണ്ട് ഏകദിനങ്ങളാണ്‌ മാത്രമാണ് അവശേഷിക്കുന്നത്. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 3-0ത്തിന് മുന്നില്‍.

രണ്ടാം വിക്കറ്റില്‍ രോഹിത് ശര്‍മ്മ-വിരാട് കോലി സെഞ്ചുറി കൂട്ടുകെട്ടും നാലാം വിക്കറ്റില്‍ അമ്പാട്ടി റായുഡുവിന്റേയും ദിനേശ് കാര്‍ത്തിക്കിന്റേയും തകര്‍പ്പന്‍ ബാറ്റിങ്ങുമാണ്‌ ഇന്ത്യയുടെ വിജയം അനായാസാമാക്കിയത്. 42 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ഇന്ത്യയുടെ വിജയം.