രാഹുൽ ഗാന്ധി കേരളത്തിൽ

കൊച്ചി : കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നാളെ കേരളത്തിൽ. കോൺഗ്രസ് നേതൃ സംഗമത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം കൊച്ചിയിലെത്തുന്നത്. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും പങ്കെടുക്കുന്ന മറൈന്‍ ഡ്രൈവിലെ നേതൃ സംഗമത്തില്‍ വൈകിട്ട് മൂന്നിന് അദ്ദേഹം പ്രസംഗിക്കും.

ചടങ്ങിൽ അൻപതിനായിരത്തിലധികം ആളുകൾ പങ്കെടുക്കും.നാളെ ഉച്ചയ്ക്ക് ഒന്നിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന രാഹുല്‍ ഗാന്ധിയെ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നു സ്വീകരിക്കും. അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ എം.ഐ. ഷാനവാസിന്റെ കൊച്ചിയിലെ വസതിയിലെത്തി കുടുംബാംഗങ്ങളെ കാണും. ഗസ്റ്റ് ഹൗസിലെത്തുന്ന അദ്ദേഹം മൂന്നിന് മറൈന്‍ഡ്രൈവില്‍ സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്യും. 4.50 ന് എറണാകുളം ഗസ്റ്റ് ഹൗസില്‍ യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തും. 6.30ന് ഡല്‍ഹിക്ക് മടങ്ങും.

© 2024 Live Kerala News. All Rights Reserved.