ഒമാനില്‍ അനധികൃതമായി താമസിച്ചിരുന്ന 85 ഏഷ്യക്കാര്‍ പോലീസ് പിടിയില്‍

മസ്‌ക്കറ്റ് : ഒമാനില്‍ അനധികൃതമായി താമസിച്ചിരുന്ന വിദേശികള്‍ പിടിയില്‍. 85 ഏഷ്യക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതായത്, ഇവരില്‍ പലരും രാജ്യത്തു നുഴഞ്ഞു കയറിയവരാണ്. ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്നതുമാണ്.

മാത്രമല്ല, നിയമലംഘകരെ കണ്ടെത്താന്‍ പലയിടങ്ങളിലും ഊര്‍ജിതപരിശോധനകള്‍ നടത്തിവരികയാണ് എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഇവര്‍ക്കു സംരക്ഷണം നല്‍കുന്നതും കുറ്റകരമാണ്.