2 ഡിഗ്രി സെല്‍ഷ്യസില്‍ തണുത്ത് വിറച്ച് ഖത്തര്‍

ദോഹ:ഖത്തറിന്‍ ശൈത്യം അതി കഠിനം. തണുപ്പ് രൂക്ഷമായ സാഹചര്യത്തില്‍ ശരാശരി താപനില 15 ഡിഗ്രിയിലും താഴ്ന്നിരിക്കുകയാണ്. ബൂ സാംറയില്‍ 2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ് ഏറ്റവും കുറഞ്ഞ താപനില. ഏതാനും ദിവസങ്ങളായി തണുത്ത് വിറക്കുകയാണ് ഖത്തര്‍. ഈ ശൈത്യകാലത്ത് രാജ്യത്ത് അനുഭവപ്പെട്ട ഏറ്റവും കുറഞ്ഞ താപ നിലയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.

എന്നാല്‍ ദോഹയുടെ മിക്ക ഭാഗങ്ങളിലും 15 ഡിഗ്രി വരെയാണ് ശരാശരി താപനില രേഖപ്പെടുത്തിയത്. തണുപ്പോടു കൂടിയ കാറ്റു വീശുന്നതും ശൈത്യത്തിന് കാരണമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.