ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ മരിയ ഷറപ്പോവ പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ മരിയ ഷറപ്പോവ പ്രീ ക്വാര്‍ട്ടറില്‍ പുറത്ത്. ആഷ് ലീഗ് ബാര്‍ട്ടി ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് വിജയിച്ചു. ആദ്യ സെറ്റ് കൈവിട്ടശേഷം ശക്തമായി തിരിച്ചെത്തി 22കാരിയായ ബാര്‍ട്ടി അഞ്ച് തവണ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യയായ ഷറപ്പോവയെ ഞെട്ടിക്കുകയായിരുന്നു. സ്‌കോര്‍ 4-6, 6-1, 6-4

ലോക രണ്ടാം നമ്പര്‍ താരം ആഞ്ജലിക് കെര്‍ബറും പുറത്തായി. ലോക റാങ്കിംഗില്‍ മുപ്പത്തിയഞ്ചാം സ്ഥാനക്കാരിയായ ഡാനിയേല കോളിന്‍സാണ് കെര്‍ബറെ തോല്‍പിച്ചത്. വിംബിള്‍ണ്‍ ചാമ്പ്യനായ കെര്‍ബറിന് മത്സരത്തില്‍ രണ്ട് പോയിന്റ് നേടാനേ കഴിഞ്ഞുള്ളൂ. സ്‌കോര്‍ 6-0, 6-2.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ സ്‌പെയിനിന്റെ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കയറി. ചെക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചു. സ്‌കോര്‍ 6–0,6–1, 7–6.