ലോക്‌സഭ തെരഞ്ഞെടുപ്പ്: മാര്‍ച്ച് ആദ്യവാരത്തോടെ തീയതി പ്രഖ്യാപിക്കും

ന്യുഡല്‍ഹി> 2019 ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ന്യൂസ് എജന്‍സിയായ എഎന്‍ഐ ആണ് ഇത് സംബന്ധിച്ച വിവരം അറിയിച്ചത്. ആറോ ഏഴോ ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ മൂന്നിനാണ് നിലവിലെ ലോക്‌സഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത്.

ആവശ്യാനുസരണമുള്ള സുരക്ഷ സംവിധാനം ലഭ്യമാകുന്നത് കൂടി പരിഗണിച്ചായിരിക്കും വോട്ടെടുപ്പിന്റെ ഘട്ടങ്ങള്‍ തീരുമാനിക്കുക. മോഡി സര്‍ക്കാരിനെ താഴെയിറക്കുന്നതിനായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായി തുടരുകയാണ് കോണ്‍ഗ്രസ്. എസ്പിയും ബിഎസ്പിയും കൈകോര്‍ക്കുന്നത് ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയാകുമെന്ന്‌ രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു

© 2024 Live Kerala News. All Rights Reserved.