ശബരിമല: സർക്കാരിന്റേത് ഹീനശ്രമമെന്ന് ചെന്നിത്തല

സുപ്രീംകോടതിയിൽ തെറ്റായ വിവരം നൽകിയതിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം. ശബരിമല വിഷയം ആളിക്കത്തിച്ച് സംഘർഷം നിലനിറുത്താനുള്ള ഹീനശ്രമമാണ് സർക്കാരിന്റേത്. ഇത് ജനാധിപത്യ സ്വഭാവമുള്ള സർക്കാരിനു ചേർന്നതല്ല. കോടതി വിധിക്കു ശേഷം 50 വയസിൽ താഴെയുള്ള 51 സ്ത്രീകൾ അയ്യപ്പ ദർശനം നടത്തിയെന്നാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. എന്നാൽ മാധ്യമങ്ങൾ ഈ സ്ത്രീകളുമായി നേരിട്ട് ബന്ധപ്പെട്ടപ്പോൾ അവർക്ക് 50 വയസ്സിലധികമുണ്ടെന്ന് വ്യക്തമായി. ശബരിമല വിഷയത്തിൽ ആദ്യം മുതൽ നടത്തുന്ന കള്ളക്കളിയുടെ ഒടുവിലത്തെ തെളിവാണ് കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമെന്നും ചെന്നിത്തല പറഞ്ഞു