വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട്‌ വരുന്നതുവരെ ആലപ്പാട്ടെ സീവാഷിംഗ്‌ നിർത്തിവെക്കുമെന്ന് സർക്കാർ

തിരുവനന്തപുരം: വിദഗ്ദ്ധ സമിതി റിപ്പോർട്ട്‌ വരുന്നതുവരെ ആലപ്പാട്ടെ ഖനനവുമായി ബന്ധപ്പെട്ട സീവാഷിംഗ്‌ പ്രക്രിയ നിർത്തിവെക്കുമെന്ന് സർക്കാർ അറിയിച്ചു. ഒരു മാസത്തേക്കാണ് നിർത്തിവെക്കുന്നത്. എന്നാൽ ഇൻലാൻഡ് വാഷിംഗ് തുടരുമെന്നും മന്ത്രി ഇ. പി ജയരാജൻ പറഞ്ഞു.

ആലപ്പാട് സമരസമിതി പ്രവർത്തകരുമായി തിരുവനന്തപുറത്ത് നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രതിഷേധക്കാർ സമരം നിർത്തിവെക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പാടിനെ സർക്കാർ സംരക്ഷിക്കുമെന്നും കരിമണൽ പ്രകൃതി തരുന്ന സ്വത്തായതിനാൽ ഖനനം നിർത്തിവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സമരം നിർത്തിവെക്കേണ്ട എന്നാണ് സമരസമിതിയുടെ തീരുമാനം. ഖനനം നിർത്തണം എന്ന തങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല എന്നും അവർ കുറ്റപ്പെടുത്തി.

© 2024 Live Kerala News. All Rights Reserved.