യു.എസില്‍ സമരത്തിനായി തെരുവിലിറങ്ങിയത് 30,000 അധ്യാപകര്‍

ലോസ് ആഞ്ജിലിസ്: അമേരിക്കയില്‍ അവകാശങ്ങള്‍ നേടാനായി തെരുവിലിറങ്ങിയത് 30,000 ല്‍് അധികം അധ്യാപകര്‍. അമേരിക്കയിലെ തന്നെ രണ്ടാമത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ മേഖലയായ ലോസ് ആഞ്ജലിസിലെ ഈ സമരം മൂലം അഞ്ചു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ പഠനം തിങ്കളാഴ്ച മുടങ്ങി.

അധ്യാപക മേഖലയിലെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, പ്രൈമറി ക്ലാസുകളിലെ അധ്യാപക-വിദ്യാര്‍ഥി അനുപാതം പുന:ക്രമീകരിക്കുക, സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍വര്‍ധിപ്പിക്കുക,ശമ്പളവര്‍ധനവ് തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സ്‌കൂള്‍ അധ്യാപകര്‍ തെരുവിലിറങ്ങിയത്.

വരുന്ന അധ്യയന വര്‍ഷത്തില്‍ ശമ്പള വര്‍ധനവും കൂടുതല്‍ അധ്യാപരേയും അനുവദിക്കണമെന്ന് അധ്യാപക യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവില്‍ ഇത്രയും തുക ഇനുവദിക്കാന്‍ സാധിക്കില്ലെന്നും അത് സാമ്പത്തിക അരക്ഷിതാവസ്ഥക്ക് കാരണമാകുമെന്നും അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതിഷേധവുമായി അധ്യാപകര്‍ തെരുവിലേക്കിറങ്ങിയത്.

ലോകത്തിലെ തന്നെ സമ്പന്നരാജ്യമായ അമേരിക്കയിലെ സ്‌കൂള്‍ അധ്യാപകരായ ഞങ്ങള്‍ ഈ മഴയത്ത് തെരുവിലിറങ്ങുന്നത് കുട്ടികളുടെ കൂടെ അവകാശ സംരക്ഷണത്തിനു വേണ്ടിയാണെന്ന് യുണൈറ്റഡ് ടീച്ചേഴ്സ് യൂണിയന്റെ ലോസ് ആഞ്ചലോസ് യൂണിയന്‍ പ്രസിഡന്റ് അലക്സ് കോപ്റ്റോ പേള്‍ പറഞ്ഞു.