പാക് വെടിവയ്പ് : സൈനികൻ കൊല്ലപ്പെട്ടു

ജമ്മു: പാക് ആക്രമണത്തിൽ സൈനികൻ കൊല്ലപ്പെട്ടു. ജമ്മു കശ്മീരില്‍ കത്വയ്ക്ക് സമീപം ഹിരാനഗര്‍ മേഖലയില്‍ചൊവ്വാഴ്ച രാവിലെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പാക് സൈന്യംനടത്തിയ വെടിവെയ്പിൽ ബിഎസ്എഫ് ജവാന്‍. വിനയ് പ്രസാദാണ് മരിച്ചത്. വെടിവയ്പില്‍ ഗുരുതരമായി പരുക്കേറ്റ വിനയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരിന്നു. അതേസമയം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.