വിരമിക്കല്‍ പ്രഖ്യാപിച്ച് അനസ് എടത്തൊടിക

കൊച്ചി: രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ദേശീയ താരവും മലയാളിയുമായ അനസ് എടത്തോടിക. നിര്‍ണായക ഏഷ്യന്‍ കപ്പ് പോരാട്ടത്തിൽ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെയാണ് അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അനസ് ഇറങ്ങിയെങ്കിലും ആദ്യ മിനുട്ടില്‍ തന്നെ പരിക്കേറ്റു മടങ്ങേണ്ടി വന്നു. സമൂഹ മാധ്യമങ്ങളിൽ വികാരഭരിതമായ കുറിപ്പ് നല്‍കിയ ശേഷമാണ് അനസ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ഏറെക്കാലം കളത്തില്‍ തുടരണമെന്നുണ്ടെങ്കിലും ഇതാണ് വിരിക്കാന്‍ പറ്റിയ സമയം. ഒരു പക്ഷെ യുവതാരങ്ങള്‍ക്ക് കൂടുതല്‍ നന്നായി തിളങ്ങാന്‍ സാധിച്ചേക്കും. 11 വര്‍ഷത്തോളമായ ഇന്ത്യന്‍ ടീമിലെ സാന്നിധ്യം ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമായിരുന്നെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. അതോടൊപ്പം തന്നെ തന്നെ വിശ്വസിച്ച കോണ്‍സ്റ്റന്റൈനും അനസ് നന്ദി പറഞ്ഞു.