പ്രതീക്ഷ അസ്തമിച്ചു : ഏഷ്യൻ കപ്പിൽ ഇന്ത്യ പുറത്തേക്ക്

അബുദാബി : പ്രതീക്ഷ അസ്തമിച്ചു. ഏഷ്യൻ കപ്പിൽ ഇന്ത്യ പുറത്തായി. നിർണായക മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബഹ്‌റൈനോട് ഇന്ത്യ പരാജയപ്പെട്ടത്. മത്സരം ആരംഭിച്ച് ആദ്യം മുതൽ അവസാനം വരെ ആവേശ പോരാട്ടമാണ് കണ്ടത്. എന്നാൽ ഇന്ത്യൻ ആരാധകരെ നിരാശരാക്കി തൊണ്ണൂറാം മിനിറ്റിൽ(+1 പെനാൽറ്റി) ജമാൽ റഷീദ് ബഹ്‌റൈനായി ഗോൾ നേടുകയായിരുന്നു.